മുക്കം: പ്രമുഖ സോഷ്യലിസ്റ്റ് നേതാവ് ഇളമന ഹരിദാസ് ആർജെഡി അംഗത്വം രാജിവെച്ചു. സംഘടന ഒരു വ്യക്തിയിലേക്ക് കേന്ദ്രീകരിക്കുകയും പാർട്ടിക്ക് വർത്തമാനകാല സാഹചര്യത്തിൽ പ്രസക്തി നഷ്ടപ്പെടുകയും ചെയ്ത സാഹചര്യത്തിലാണ് രാജിയെന്ന് അദ്ദേഹം പറഞ്ഞു.
ഇടതു മുന്നണിക്കൊപ്പം നിൽക്കുന്ന പാർട്ടി നിലവിൽ ഒരു കടലാസ് സംഘടന മാത്രമായി മാറിക്കൊണ്ടിരിക്കുകയാണെന്നും താഴെ തട്ടിലുള്ള പ്രവർത്തകർ നേതൃത്വത്തിന്റെ പിടിപ്പുകേടിൽ തീർത്തും അസംതൃപ്തരാണെന്നും അദ്ദേഹം വാർത്താക്കുറിപ്പിൽ ആരോപിച്ചു.